എം വി ശ്രേയാംസ് കുമാര്‍ മാതൃഭൂമി എംഡി; പി വി ചന്ദ്രന് ചെയര്‍മാന്‍ പദവി കൂടി

എം വി ശ്രേയാംസ് കുമാര്‍ മാതൃഭൂമി എംഡി; പി വി ചന്ദ്രന് ചെയര്‍മാന്‍ പദവി കൂടി

മാതൃഭൂമി എംഡിയായി എംവി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. നിലവില്‍ മാനേജിങ് എഡിറ്ററായ പി വി ചന്ദ്രനാണ് പുതിയ ചെയര്‍മാന്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇത്.

ഇരുപത് വര്‍ഷമായി മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ശ്രേയാംസ് ജോയിന്റ് മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.1979-ല്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറായി ചുമലയേറ്റ വീരേന്ദ്ര കുമാര്‍ 40 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1997-ല്‍ കേന്ദ്രമന്ത്രിയായതിനെ തുടര്‍ന്ന് ഒരു വര്‍ഷം അദ്ദേഹം മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു.

പി വി ചന്ദ്രന്‍ കേരളാ ട്രാന്‍സ്പോര്‍ട്ട് കമ്പനി മാനേജിങ് പാര്‍ട്ണറാണ്.ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി പ്രഡിഡന്റ്, കേരളാ റീജിനല്‍ കമ്മിറ്റി ചെയര്‍മാന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ശ്രേയാംസ്‌കുമാര്‍ മാതൃഭൂമിയെ ആധുനികവത്കരിക്കുന്നതിലും മള്‍ട്ടി മീഡിയ മേഖലയില്‍ കാലുറപ്പിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി കേരളാ റീജിനല്‍ കമ്മിറ്റി ചെയര്‍മാന്‍, ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഗ്ലോബല്‍ വൈസ്പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ വൈസ് ചെയര്‍പേഴ്സന്‍, കേരളാ ടെലിവിഷന്‍ ഫെഡറേഷന്‍(കെ ടി എഫ്) പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) കേരള ഘടകം അധ്യക്ഷന്‍ കൂടിയാണ്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്ന് 2006-ലും 2011-ലും എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in