
സി.ബി.ഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ഇ.ഡി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഇലക്ഷന്‍ ഏജന്റിനെ പോലെയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ കേന്ദ്രഏജന്‍സികള്‍ക്കെതിരായ എല്‍.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയായിരുന്നു വിമര്‍ശനം.
'സുപ്രീംകോടതി പറഞ്ഞ പോലെ സി.ബി.ഐ കൂട്ടിലടച്ച തത്തയല്ല, യജമാനന്മാര്‍ വരുമ്പോള്‍ സ്‌നേഹം കാണിക്കുകയും അല്ലാത്തവര്‍ക്ക് മുന്നില്‍ കുരയ്ക്കുകയും ചെയ്യുന്ന പട്ടിയാണ്. കിഫ്ബിയുടെ പണം വാങ്ങിയാണ് പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തില്‍ സ്‌കൂള്‍ നിര്‍മ്മിച്ചത്, എന്നിട്ടാണ് കിഫ്ബി അഴിമതിയെന്ന് പറയുന്നത്.'
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഘോഷയാത്രയായി എത്തിയ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതാണ്. സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകര്‍ക്കുകയണ് ശ്രമം. യുഡിഎഫ് ഇതിനു ഒത്താശ ചെയ്യുകയാണെന്നും എം.വി.ജയരാജന്‍ ആരോപിച്ചു.