സുധാകരനെ ജയിലിലടക്കണം, ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണം; കെ റെയില്‍ പ്രതിഷേധങ്ങള്‍ക്കെതിരെ എം.വി ജയരാജന്‍

സുധാകരനെ ജയിലിലടക്കണം, ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണം; കെ റെയില്‍ പ്രതിഷേധങ്ങള്‍ക്കെതിരെ എം.വി ജയരാജന്‍

ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരനെ ജയിലിലടക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കെ റെയില്‍ പദ്ധതികള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണമെന്നാണ് ജയരാജന്‍ പറഞ്ഞത്.

സുധാകരനും കോണ്‍ഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാന്‍ നടക്കുന്നത്. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തിയത്. അതേസമയം ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ നടപടി തെറ്റാണെന്നും ജയരാജന്‍ പറഞ്ഞു.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യുഡിഎഫും ഘടകകക്ഷികളും. രക്ഷപ്പെടണമെങ്കില്‍ ഇതാണ് അവസരം. കോണ്‍ഗ്രസാണ് യുഡിഎഫിലെ കക്ഷികളെ കടലില്‍ മുക്കുന്നത്. ആ പാര്‍ട്ടികള്‍ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. മുങ്ങി മരിക്കാതിരിക്കാന്‍ അതാണ് വേണ്ടത്. ലീഗിലെ പല നേതാക്കളും സിപിഐഎമ്മിലേക്ക് വരുന്നുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in