കെ കെ ശൈലജയെ വീണ്ടും മന്ത്രിയാക്കാതിരുന്നത് പാര്‍ട്ടി നയം അതായതുകൊണ്ട്, പാര്‍ട്ടിക്ക് മേലെയല്ല വ്യക്തിയെന്ന് എം വി ജയരാജന്‍

കെ കെ ശൈലജയെ വീണ്ടും മന്ത്രിയാക്കാതിരുന്നത് പാര്‍ട്ടി നയം അതായതുകൊണ്ട്, പാര്‍ട്ടിക്ക് മേലെയല്ല വ്യക്തിയെന്ന് എം വി ജയരാജന്‍

പാര്‍ട്ടിക്ക് മേലെയല്ല വ്യക്തിയെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വ്യക്തികള്‍ പാര്‍ട്ടിക്ക് കീഴടങ്ങണം എന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പി. ജയരാജനെ പാര്‍ട്ടി തഴയുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സി.പി.ഐ.എമ്മില്‍ ആരും തഴയപ്പെടില്ല. എല്ലാവരും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരാണ്. വ്യക്തികളേക്കാള്‍ വലുതല്ല പ്രസ്ഥാനം. പ്രസ്ഥാനത്തെക്കാള്‍ വലുതല്ല വ്യക്തികള്‍. വ്യക്തി പാര്‍ട്ടിക്ക് കീഴടങ്ങണം. ലെനിന്‍ പറഞ്ഞത് ഏത് തൊഴിലാളിക്കും ഭരണാധികാരി ആകാം എന്നാണ്. പാര്‍ട്ടിക്ക് വേണ്ടി ആരെയും മത്സരിപ്പിക്കാം. അത് ജനകീയ അംഗീകാരം ഉള്ളവരാണ് മരിക്കുന്നത് വരെ ഒരാളെ എം.എല്‍.എ ആക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയില്ല. ,' ജയരാജന്‍ പറഞ്ഞു.

ഇ.പി. ജയരാജനെ പാര്‍ട്ടി ഇത്തവണ മത്സരിപ്പിക്കാതിരുന്നതില്‍ അപാകതയില്ലെന്നും മരിക്കുന്നത് വരെ ഒരാളെ എം.എല്‍.എ ആക്കാന്‍ സിപിഐഎം തയ്യാറല്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു.

കെ കെ ശൈലജയെ വീണ്ടും മന്ത്രിയാക്കാഞ്ഞത് പാര്‍ട്ടിയുടെ നയം അതായതുകൊണ്ടാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. കണ്ണൂരിലാണ് സമ്മേളനത്തിന് തുടക്കമിടുന്നത്. കണ്ണൂര്‍ ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in