സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്തവര്‍; 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്തവര്‍; 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്തവരുണ്ടെന്ന് കുടുംബശ്രീ സര്‍വേ. ഇതില്‍ 20 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു.

5000 പേര്‍ക്ക് സര്‍ക്കാര്‍ കെ-ഡിസ്‌ക് വഴി ജോലി നല്‍കി. വീടിന് അടുത്ത് ജോലിയ്ക്ക് അവസരം ഒരുക്കും. ഒരുലക്ഷം സംരംഭകരെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ആയിരം പേരില്‍ അഞ്ച് പേര്‍ക്കെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി ജോലി നല്‍കും. സംസ്ഥാനത്ത് 64,006 കുടുംബങ്ങള്‍ അതി ദരിദ്ര വിഭാഗത്തില്‍പ്പെടുന്നവരാണ്. അഞ്ച് ലക്ഷം വീട് കൂടി നിര്‍മിച്ചാല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും വീട് ആകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവരുടെ എണ്ണം അഞ്ച് വര്‍ഷത്തിനിടെ 3.24 ലക്ഷത്തില്‍ നിന്ന് 24,000 ആയി ചുരുങ്ങിയെന്നാണ് എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണക്ക്. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ടവരെ ഒഴിവാക്കിയതും അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറയാന്‍ കാരണമായയെന്ന് വിലയിരുത്തുന്നു.

Related Stories

No stories found.
The Cue
www.thecue.in