തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 9/11 ന് ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗമെന്ന് ബിപിന്‍ റാവത്ത് 

തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 9/11 ന് ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗമെന്ന് ബിപിന്‍ റാവത്ത് 

ഭീകരവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 2001 സെപ്റ്റംബര്‍ 11 ന് ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗം പിന്‍തുടരുകയെന്നതാണെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഉള്ളിടത്തോളം കാലം അത് തുടരുക തന്നെ ചെയ്യും. ഭീകരവാദത്തിനെതിരായ യുദ്ധം അവസാനിക്കുന്നില്ല. ആയുദ്ധം പെട്ടെന്ന് അവസാനിക്കേണ്ട ഒന്നല്ല. അത് തുടര്‍ന്നുകൊണ്ടേ ഇരിക്കണം. 2011 ലെ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തതുപോലെ ചെയ്താല്‍ മാത്രമേ നമുക്കത് സാധ്യമാകൂ.ഭീകരവാദത്തിനെതിരെ ഒരു ആഗോളയുദ്ധവുമായി മുന്നോട്ടുപോകാമെന്നാണ് അവര്‍ പറയുന്നത്. അപ്രകാരം ചെയ്യണമെങ്കില്‍ നമ്മള്‍ തീവ്രവാദികളെ ഒറ്റപ്പെടുത്തണം.

തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 9/11 ന് ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗമെന്ന് ബിപിന്‍ റാവത്ത് 
‘പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലും’ ; കൊലവിളി ആവര്‍ത്തിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ 

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുള്ളിടത്തോളം കാലം തീവ്രവാദം ഇവിടെ നിലനില്‍ക്കുക തന്നെ ചെയ്യും. അവര്‍ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ നിര്‍മിച്ചുനല്‍കും, അവരെ മുന്‍നിര്‍ത്തി നിഴല്‍യുദ്ധങ്ങള്‍ നടത്തും, അവര്‍ക്ക് ധനസഹായം ലഭ്യമാക്കും. ഇത് തടയാത്ത പക്ഷം തീവ്രവാദത്തെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിനെതിരെ ഉറച്ച നടപടി എടുക്കണം. നയതന്ത്രപരമായ ഒറ്റപ്പെടുത്തല്‍ അനിവാര്യമാണ്. അവരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും റാവത്ത് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in