മുസ്ലിം ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി തെരുവിലൂടെ ജയ് ശ്രീറാം വിളിപ്പിച്ചു; യുപിയില്‍ ക്രൂരത

മുസ്ലിം ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി തെരുവിലൂടെ ജയ് ശ്രീറാം വിളിപ്പിച്ചു; യുപിയില്‍ ക്രൂരത

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ മുസ്ലിം ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദ്ദനം. പത്തിലധികം ആളുകള്‍ ഉള്‍പ്പെടുന്ന സംഘം ഇ-റിക്ഷ ഡ്രൈവര്‍ കൂടിയായ അഫ്‌സര്‍ അഹമ്മദിനെ മര്‍ദ്ദിക്കുകയും ശേഷം തെരുവിലൂടെ ജയ്ശ്രീറാം വിളിപ്പിച്ച് നടത്തിപ്പിക്കുകയുമായിരുന്നു. മകളുടെ മുന്നില്‍വെച്ചാണ് അഫ്‌സര്‍ അഹമ്മദിന് ക്രൂര മര്‍ദ്ദനം നേരിടേണ്ടി വന്നത്.

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സംഭവത്തിന്റെ വീഡിയോ വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

അക്രമികളില്‍ ചിലര്‍ കാവി നിറത്തിലുള്ള ഷാളാണ് ധരിച്ചിരുന്നത്. അഫ്‌സര്‍ അഹമ്മദിന്റെ ഇളയ മകള്‍ അദ്ദേഹത്തെ വെറുതെ വിടാന്‍ അക്രമികളോട് അപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ തന്നെ ഒരു സംഘം ആളുകള്‍ വന്ന് അക്രമിക്കുകയായിരുന്നുവെന്ന് അഫ്‌സര്‍ അഹമ്മദ് പറഞ്ഞു. കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അഫ്‌സര്‍ അഹമ്മദ് താമസിക്കുന്ന ഗ്രാമത്തിലുള്ള അതേ ആളുകള്‍ തന്നെയാണ് മര്‍ദ്ദിച്ചത്. ഗ്രാമത്തിലുള്ള ഇദ്ദേഹത്തിന്റെ ബന്ധും ഹിന്ദുവായ അയല്‍ക്കാരനുമായി നിയമ തര്‍ക്കത്തിലാണെന്ന് കേസ് നടന്നുവരിയാണെന്നും കാണ്‍പൂര്‍ പൊലീസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in