'മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി' ; മതേതര ചേരിയിലുള്ളവരെ മൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്ന് എ വിജയരാഘവന്‍

'മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി' ; മതേതര ചേരിയിലുള്ളവരെ മൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്ന് എ വിജയരാഘവന്‍

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലിങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിജയരാഘവന്‍ പറഞ്ഞു. സമൂഹ താല്‍പ്പര്യത്തിലുള്ള രാഷ്ട്രീയ നിലപാടാണ് മുഖ്യമന്ത്രിയുടേത്. കേരളത്തില്‍ ഒരു മത മൗലിക വാദവും വളരാന്‍ പാടില്ല. ലീഗ് ശ്രമിച്ചത് വര്‍ഗീയതയുമായി സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്.

സ്വന്തം വര്‍ഗീയ വാദത്തിന്റെ കരുത്തില്‍ കേരളത്തെ നിയന്ത്രിക്കുകയെന്ന നിഗൂഢ താത്പര്യം ലീഗിനുണ്ട്. കോണ്‍ഗ്രസ് അതിന് വിധേയമാകും. എന്നാല്‍ കേരളീയ സമൂഹം അതിനെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുമെന്ന് വിജയരാഘവന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തികച്ചും അവസരവാദപരമായ രാഷ്ട്രീയമാണ് ലീഗ് സ്വീകരിച്ചത്. ബിജെപിയുമായും ലീഗ് സന്ധി ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോണ്‍ഗ്രസ് ഇതിന്റെ ഫലം പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനത്തിന് മുന്‍പാകെ ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയതിലുള്ള വിഷമം കൊണ്ടുള്ള പ്രതികരണമാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കളില്‍ നിന്നുണ്ടാകുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.ലീഗിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം സംബന്ധിച്ച ചോദ്യങ്ങളോടായിരുന്നു പ്രതികരണം.

Muslim League is a Communal Party, Alleges CPM State Secretary A VijayaRaghavan.

Related Stories

No stories found.
logo
The Cue
www.thecue.in