'പിണറായിയെ കുറ്റപ്പെടുത്തിയാല്‍ ചിലത് ചെയ്യേണ്ടി വരും, ഭരണം പോയാലും അത് ചെയ്യും'; കെ. കെ രമയ്ക്ക് വധ ഭീഷണി

'പിണറായിയെ കുറ്റപ്പെടുത്തിയാല്‍ ചിലത് ചെയ്യേണ്ടി വരും, ഭരണം പോയാലും അത് ചെയ്യും'; കെ. കെ രമയ്ക്ക് വധ ഭീഷണി

വടകര എം.എല്‍.എ കെ. കെ രമയ്ക്ക് വധഭീഷണി. എം.എല്‍.എ ഹോസ്റ്റല്‍ അഡ്രസിലേക്കാണ് ഭീഷണിക്കത്ത് വന്നത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ളതാണ് കത്ത്. 'പിണറായി വിജയനെ കുറ്റപ്പെടുത്തി കൈയടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യേണ്ടി വരും. ഭരണം പോയാലും അത് ചെയ്യും', എന്നാണ് കത്തില്‍ പറയുന്നത്. തെളിവടക്കം എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനും എതിരെ നിയമസഭയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെ കെ രമയ്‌ക്കെതിരെ മുന്‍ മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.

'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നായിരുന്നു എം എം മണി പ്രസംഗിച്ചത്. എം.എം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് മണി ആദ്യം പറഞ്ഞത്. എന്നാല്‍ പറഞ്ഞത് തെറ്റാണെന്ന് സ്പീക്കറുടെ റൂളിംഗിന് പിന്നാലെ പ്രസ്താവന പിന്‍വലിച്ചു.

'അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമര്‍ശം താന്‍ പിന്‍വലിക്കുകയാണ്', എന്നാണ് എം. എം. മണി അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in