തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്; ചെന്നിത്തലയ്ക്ക് പിന്നാലെ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് മുല്ലപ്പള്ളിയും

തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്; ചെന്നിത്തലയ്ക്ക് പിന്നാലെ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് മുല്ലപ്പള്ളിയും

തിരുവനന്തപുരം: ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടും മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നാണെന്ന് മുല്ലപ്പള്ളി സോണിയ ഗാന്ധിയോട് പറഞ്ഞു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണവും മുല്ലപ്പള്ളി ഉയര്‍ത്തിയിട്ടുണ്ട്. ഗ്രപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്ത് രാജിയായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് പ്രതിഷേധമറിയിച്ച് കത്തെഴുതിയിരുന്നു.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാവായി നേരത്തെ ഒരാളെ തീരുമാനിച്ചിരുന്നത് താനറിഞ്ഞിരുന്നില്ലെന്നും, അത് അറിയിച്ചിരുന്നുവെങ്കില്‍ പിന്മാറുമായിരുന്നു എന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് സ്വീകാര്യത ലഭിച്ചില്ലെന്നും ചെന്നിത്തല കത്തില്‍ പരാമര്‍ശിച്ചുവെന്നാണ് സൂചനകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in