കോണ്‍ഗ്രസില്‍ ചേരുന്ന കലാകരന്‍മാരോട് സിപിഎം അസ്പൃശ്യത കാണിച്ചാല്‍ പൊതുസമൂഹം പ്രതികരിക്കുമെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസില്‍ ചേരുന്ന കലാകരന്‍മാരോട് സിപിഎം അസ്പൃശ്യത കാണിച്ചാല്‍ പൊതുസമൂഹം പ്രതികരിക്കുമെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസുകാരനായതു കൊണ്ടാണ് സലിംകുമാറിനെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസില്‍ ചേരുന്ന കലാകാരന്‍മാരോട് സി.പി.എം അസ്പൃശ്യത കാണിച്ചാല്‍ പൊതുസമൂഹം പ്രതികരിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സങ്കുചിത രാഷ്ട്രീയ നേതാവിന്റെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

സലിംകുമാറിനെ മാറ്റി നിര്‍ത്തിയത് കലാകേരളത്തോടുള്ള വലിയ അനീതിയാണ്. അക്കാദമിയിലെ നിയമനനീക്കത്തില്‍ സങ്കുചിത രാഷ്ട്രീയ നേതാവിനെ പോലെയാണ് കമല്‍ പ്രതികരിച്ചത്.

രമേഷ് പിഷാരടിയെ കോണ്‍ഗ്രസിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു. മികച്ചവരെയായിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കുക. മറ്റു മാനദണ്ഡങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in