നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.
40 സീറ്റ് വരെ ലഭിച്ചാല്‍ ബി.ജെ.പി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അവകാശവാദം മുല്ലപ്പള്ളി രാമചന്ദ്രന് തള്ളി. സ്വപ്ന ലോകത്തിരുന്ന് എന്ത് വേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. അനായാസേന ജയിക്കാമെന്ന മോഹം ബി.ജെ.പിക്ക് വേണ്ട.
കെ.സുരേന്ദ്രന്റെ അവകാശവാദത്തിന് അത്ര പ്രാധാന്യമേ നല്കുന്നുള്ളു. അതില്‍ അപകടവുമുണ്ട്. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ട്. അഞ്ച് സീറ്റില്‍ ജയിച്ച് വന്ന് പ്രാതിനിധ്യം ഉറപ്പിക്കാനാണ് ശ്രമം. കേരളത്തിലെ സി.പി.എം നേതാക്കളും ബി.ജെ.പി ദേശീയ നേതാക്കളും തമ്മിലാണ് കരാറുണ്ടാക്കിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.