മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടി കടന്നു; സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഏഴിന് തുറക്കും

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടി കടന്നു; സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഏഴിന് തുറക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് 138 അടി പിന്നിട്ടു. സെക്കന്റില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്മാനാട് കൊണ്ടുപോകുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ ഏഴിന് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് മുല്ലപ്പെരിയാറിലെത്തും. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in