ജലനിരപ്പ് 141 അടിയായി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

ജലനിരപ്പ് 141 അടിയായി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ ജലനിരപ്പ് 141 അടിയായിരുന്നു.

രണ്ട് ഷട്ടറുകളിലൂടെ 772 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുക. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. 2300 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

ഇതിനിടെ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ട് ഷട്ടറും ഇന്ന് തുറക്കും. അണക്കെട്ടിലെ ഒരു ഷട്ടര്‍ ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. ഒരു ഷട്ടര്‍ 40 സെന്റീമീറ്ററാകും ഉയര്‍ത്തുക.

The Cue
www.thecue.in