സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നു; വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നത് നിരാശാജനകം മുഹമ്മദ് റിയാസ്

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നു; വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നത് നിരാശാജനകം മുഹമ്മദ് റിയാസ്

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ പല ദുഷ്ട ശക്തികളും ശ്രമിക്കുന്നുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

തിരുവനന്തപുരത്ത് കിളിമാനൂര്‍ കൊച്ചുപാലം പുനര്‍ നിര്‍മിച്ചതിന്റെയും പുതിയകാവ് റോഡ് ഉപരിതലം നവീകരിച്ചതിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡും പാലവും പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ കക്ഷി രാഷ്ട്രീയമില്ലാതെ ജനങ്ങള്‍ സന്തോഷിക്കും.

എന്നാല്‍ ചിലര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നത് കഷ്ടമാണ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കലാപങ്ങളിലൂടെ ശ്രമിച്ചാല്‍ ജനാധിപത്യപരമായി നേരിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in