ഹരിത വിവാദം; പി.പി. ഷൈജലിനെ വീണ്ടും പുറത്താക്കി മുസ്ലിം ലീഗ്

ഹരിത വിവാദം; പി.പി. ഷൈജലിനെ വീണ്ടും പുറത്താക്കി മുസ്ലിം ലീഗ്

എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ വീണ്ടും പുറത്താക്കി മുസ്ലീം ലീഗ്. ഡിസംബറിലെ നടപടി കോടതി തടഞ്ഞിരുന്നതിനാല്‍ പുതിയ തീയതി കാണിച്ചാണ് അറിയിപ്പ്. ഹരിത വിവാദത്തിലാണ് പി.പി. ഷൈജലിനെതിരായ നടപടി.

കോടതി ഉത്തരവ് ലംഘിച്ചാണ് നടപടിയെന്ന് ഷെജല്‍ പ്രതികരിച്ചു. ഹരിത വിഷയത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് ഷൈജലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ഹരിത വിഷയത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും നവാസിനെ പിന്തുണച്ച ലീഗ് നേതാക്കള്‍ക്കുമെതിരെ ഷൈജല്‍ പരസ്യമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പി.എം.എ സലാം ആണന്നെും നേതൃത്വത്തത്തിന് കത്ത് കൊടുത്ത എട്ട് എം.എസ്.എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജല്‍.

ഹരിത വിവാദത്തിന് പിന്നാലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ച ഷൈജല്‍ ലീഗിലെ പ്രതിസന്ധിക്ക് കാരണം കുഞ്ഞാലക്കുട്ടിയും സാദിഖ് അലി തങ്ങളും പി.എം.എ സലാമുമാണെന്ന് തുറന്നടിച്ചിരുന്നു. ലീഗിലെ യും യൂത്ത് ലീഗിലെയും എം.എസ്.എഫിലെയും ഒരു വിഭാഗം നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ഷൈജല്‍ പറഞ്ഞിരുന്നു.

അച്ചടക്ക ലംഘനം നടത്തിയെന്ന പേരിലാണ് പി.പി ഷൈജലിനെ ലീഗ് സംസ്ഥാന നേതൃത്വം നേരത്തെ കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്. വിശദീകരണം ചോദിക്കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജല്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കോടതി പുറത്താക്കല്‍ നടപടി തടയുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in