'ഗോസംരക്ഷണവും വികസനവും ലക്ഷ്യം'; മധ്യപ്രദേശില്‍ 'കൗ കാബിനറ്റ്' രൂപീകരിക്കുമെന്ന് ശിവരാജ് സിങ് ചൗഹാന്‍

'ഗോസംരക്ഷണവും വികസനവും ലക്ഷ്യം'; മധ്യപ്രദേശില്‍ 'കൗ കാബിനറ്റ്' രൂപീകരിക്കുമെന്ന് ശിവരാജ് സിങ് ചൗഹാന്‍

മധ്യപ്രദേശില്‍ 'കൗ കാബിനറ്റ്' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സംസ്ഥാനത്തെ ഗോക്കളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പ്, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകള്‍, എന്നിവ കൗ കാബിനറ്റില്‍ ഉള്‍പ്പെടുത്തും. കാബിനറ്റിന്റെ ദ്യയോഗം നവംബര്‍ 22 ന് അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോസംരക്ഷണ കേന്ദ്രത്തില്‍ നടത്തുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in