‘വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണം’; മധ്യപ്രദേശില്‍ ആവശ്യവുമായി ബിജെപി, എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ സ്പീക്കര്‍ 

‘വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണം’; മധ്യപ്രദേശില്‍ ആവശ്യവുമായി ബിജെപി, എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ സ്പീക്കര്‍ 

മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന ആവശ്യവുമായി ബിജെപി. ബജറ്റ് സമ്മേളനത്തിനായി തിങ്കളാഴ്ച സഭ ചേരുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യം ഉന്നയിക്കാനാണ് ബിജെപിയുടെ തീരുമാനം. ജ്യോതിരാദിത്യ സിന്ധ്യയും 22 കോണ്‍ഗ്രസ് എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നീക്കങ്ങള്‍ നടത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ എംഎല്‍എമാരുടെ രാജി സ്പീക്കര്‍ ഇനിയും സ്വീകരിച്ചിട്ടില്ല. രാജിവെച്ച മുഴുവന്‍ എംഎല്‍എമാരും വെള്ളിയാഴ്ച തനിക്ക് മുന്നില്‍ ഹാജരാകണമെന്നും സ്പീക്കറുടെ നിര്‍ദേശമുണ്ട്. വിമതരുടെ രാജി സ്വീകരിക്കരുതെന്നും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

‘വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണം’; മധ്യപ്രദേശില്‍ ആവശ്യവുമായി ബിജെപി, എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ സ്പീക്കര്‍ 
‘കല്ലേറുകള്‍ പാട്ടിന് പോകട്ടെ, ഇത് ഒരു യുദ്ധമാണ്’; ചെന്നിത്തലയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി 

വിമതരുമായി ചര്‍ച്ചയ്ക്ക് പോയ രണ്ട് മന്ത്രിമാരെ ബിജെപി കയ്യേറ്റം ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ബംഗളൂരുവില്‍ എംഎല്‍എമാര്‍ തടവിലാണെന്നും പൊലീസ് ഇടപെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in