ട്വിറ്ററിൽ ബ്ലൂ ടിക്ക് വേണോ? പ്രതിമാസം എട്ട് ഡോളർ നൽകണമെന്ന് ഇലോൺ മസ്ക്


ട്വിറ്ററിൽ ബ്ലൂ ടിക്ക് വേണോ? പ്രതിമാസം എട്ട് ഡോളർ നൽകണമെന്ന് ഇലോൺ മസ്ക്

വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഇനിമുതൽ പണം ഈടാക്കാനൊരുങ്ങി ട്വിറ്റർ. ബ്ലൂ ടിക്കുകൾക്ക് പ്രതിമാസം എട്ട് ഡോളര്‍ ഈടാക്കുമെന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് അറിയിച്ചു.

പുതിയ ബ്ലൂ ടിക്ക് വരിക്കാര്‍ക്ക് മറുപടികളിലും മെന്‍ഷന്‍സിലും സെര്‍ച്ചിലും മുന്‍ഗണന ഉണ്ടാകും. ദൈര്‍ഘ്യമേറിയ വീഡിയോ ക്ലിപ്പുകളും ഓഡിയോ ക്ലിപ്പുകളും പോസ്റ്റ് ചെയ്യാനും കഴിയും. സ്പാം അകൗണ്ടുകളെ ഇല്ലാതാക്കാന്‍ ഇത് അനിവാര്യമാണെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. എന്നാൽ മാറ്റങ്ങള്‍ എന്ന് നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

ഉപയോക്താവിന്റെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂ ടിക് അടയാളം ലഭിക്കണമെങ്കിൽ‌ ട്വിറ്ററിന്റെ പ്രീമിയം പതിപ്പായ ട്വിറ്റർബ്ലൂ വരിക്കാരാകേണ്ടിവരും എന്നാണ് റിപ്പോർ‌ട്ട്. നിലവിൽ ഏതാണ്ട് 400 രൂപ കൊടുക്കണം ട്വിറ്റർബ്ലൂവിൽ ഒരുമാസത്തേക്കുള്ള മെംബർഷിപ്പിന്. ഇത് ഉയർത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.‌

കഴിഞ്ഞയാഴ്ചയാണ് 44 ബില്യൻ ഡോളർ മുടക്കി ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുന്ന പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ കഴിഞ്ഞ വർഷം ജൂണിൽ തുടങ്ങിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in