മോന്‍സന് 15 വ്യാജ ഡോക്ട്രോറ്റുകള്‍; രണ്ട് ഐപിഎസുകാര്‍ക്കും വ്യാജ ഡോക്ട്രേറ്റ് നിര്‍മ്മിച്ചു നല്‍കിയെന്ന് കണ്ടെത്തല്‍

മോന്‍സന് 15 വ്യാജ ഡോക്ട്രോറ്റുകള്‍; രണ്ട് ഐപിഎസുകാര്‍ക്കും വ്യാജ ഡോക്ട്രേറ്റ് നിര്‍മ്മിച്ചു നല്‍കിയെന്ന് കണ്ടെത്തല്‍

വ്യാജ പുരാവസ്തു ശേഖര തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് 15 വ്യാജ ഡോക്ടറേറ്റുകള്‍. ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലെയും ഡോക്ട്രേറ്റുകളാണ് വ്യാജമായി നിര്‍മ്മിച്ചിരിക്കുന്നത്. വ്യാജ ഡോക്ട്രേറ്റ് നിര്‍മ്മിച്ച വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞു. മോന്‍സന് പുറമെ സംസ്ഥാനത്തെ രണ്ടു ഉന്നത ഐപിഎസുകാര്‍ക്കും ഇയാള്‍ വ്യാജ ഡോക്ട്രേറ്റ് നല്‍കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്.

വ്യാജ ഡോക്ട്രേറ്റുകളുള്ള രണ്ട് ഐപിഎസുകാരില്‍ ഒരാള്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. അതേസമയം മോണ്‍സന് ബിരുദധാരി പോലും അല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ സംഘടനകളുടെ പേരിലുള്ള അംഗീകാരങ്ങള്‍, വേള്‍ഡ് ലിറ്റററി ഫോറം ഫോര്‍ പീസ് ആന്‍ഡ് ഹ്യൂമന്റൈറ്റ്സ് എന്ന സംഘടനയുടെ 'രാജ്യാന്തര സമാധാന സ്ഥാനപതി' പട്ടം, ടുണീസിയയില്‍ നിന്നും ബ്രസീലില്‍ നിന്നുമുള്ള ഡോക്ട്രേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് പൊലീസ് മോന്‍സന്റെ പേരിലായി കണ്ടെത്തിയിരിക്കുന്നത്.

അതേസമയം മോന്‍സന്‍ മാവുങ്കിലിന് എതിരെയുള്ള പോക്സോ കേസിലെ ഇരയെ പരിശോധിച്ച ഡോക്ടര്‍ക്ക് ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചു. ഇരയെ പരിശോധിച്ചതിന്റെ പേരില്‍ കേസിലെ പ്രതികളില്‍ നിന്നും മോന്‍സന്റെ പൊലീസ് സുഹൃത്തുക്കളില്‍ നിന്നും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കളമശേരി മെഡിക്കല്‍ കോളജിലെ ഡോ. വി പ്രിയ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഹര്‍ജിക്കാരിക്കു ഭീഷണി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം, നോട്ടിസ് നല്‍കാതെ ചോദ്യം ചെയ്യാന്‍ വിളിക്കരുത് എന്നീ മുന്‍ ഉത്തരവുകള്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി. പരിശോധന നടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ പൊലീസ് ബലമായി പിടിച്ച് കൊണ്ട് പോയി. കൂടാതെ ഇരയെ താന്‍ ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ പൊലീസ് കള്ളക്കേസ് ഉണ്ടാക്കിയെന്നും വ്യക്തമാക്കിയാണ് ഡോക്ടര്‍ ഹര്‍ജി നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in