'തൃപ്പൂണിത്തുറയില്‍ സ്വന്തമായി കൊട്ടാരം', മോന്‍സണ്‍ പാലക്കാട് സ്വദേശിയില്‍ നിന്ന് തട്ടിയത് 40 കോടി

'തൃപ്പൂണിത്തുറയില്‍ സ്വന്തമായി കൊട്ടാരം', മോന്‍സണ്‍  പാലക്കാട് സ്വദേശിയില്‍ നിന്ന് തട്ടിയത് 40 കോടി

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. തൃപ്പൂണിത്തുറയില്‍ കൊട്ടാരമുണ്ടെന്ന് പറഞ്ഞ് പാലക്കാട് സ്വദേശിയില്‍ നിന്ന് 40 കോടി രൂപ മോന്‍സണ്‍ തട്ടിയെന്നാണ് റിപ്പോര്‍ട്ട്.

തൃപ്പൂണിത്തുറയില്‍ സ്വന്തമായി കൊട്ടാരമുണ്ടെന്നും, വില്‍പ്പന നടന്നാല്‍ കോടിക്കണക്കിന് രൂപ കമ്മീഷന്‍ നല്‍കുമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ചാണ് പാലക്കാട് സ്വദേശി ഡോ.രാമചന്ദ്രന്‍ മോന്‍സണുമായി ഇടപാടുകള്‍ നടത്തിയതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തിന് പുറത്തും മലയാളികള്‍ അടക്കം ഒട്ടേറെപ്പേര്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പരാതിക്കാരനായ അനൂപ് അഹമ്മദ് പറഞ്ഞു. തട്ടിപ്പിനിരയായ കൂടുതല്‍ പേരെ കണ്ടെത്തി ഒരുമിച്ച് പരാതി നല്‍കുന്നതിനായി നടത്തിയ അന്വേഷണത്തിലാണ്, ബംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പലരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചതെന്നും അനൂപ് വ്യക്തമാക്കി. ബംഗളൂരുവില്‍ മലയാളികള്‍ അടക്കം ഒട്ടേറെ പേരില്‍ നിന്നായി മോന്‍സണ്‍ 50 കോടിയോളം രൂപ തട്ടിയെന്നാണ് വിവരം.

Related Stories

No stories found.
logo
The Cue
www.thecue.in