മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവര്‍ത്തികള്‍ രേഖപ്പെടുത്തുന്നതിനും, വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ കേന്ദ്രസഹായം തേടിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. രാജ്യസഭ അംഗം ശ്രേയംസ് കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കേന്ദ്രമന്ത്രി എല്ലാ പിന്തുണയും അറിയിച്ചതായും മുഹമ്മദ് റിയാസ് കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു. ടൂറിസം മേഖലയിലെ അണ്‍ എക്‌സ്‌പ്ലോര്‍ഡ് ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്താനും വികസിപ്പിക്കാനും നൂതനസാങ്കേതിക സങ്കേതങ്ങളെ ഉപയോഗിക്കുന്നതിനും അനുകൂലമായ അഭിപ്രായമാണ് രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടു വെച്ചത്. വെല്‍നെസ് ടൂറിസത്തില്‍ ഉള്‍പ്പെടെ കേരളത്തിന്റെ സാധ്യതകളും ചര്‍ച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

'കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സ്‌കില്‍ ഡവലപ്‌മെന്റ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.

പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തി സുതാര്യമാക്കുവാന്‍ ഐ ടി അധിഷ്ഠിതമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പൊതുമരാമത്ത് വകുപ്പില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു. ടൂറിസം മേഖലയിലെ അണ്‍ എക്‌സ്‌പ്ലോര്‍ഡ് ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്താനും വികസിപ്പിക്കാനും നൂതനസാങ്കേതിക സങ്കേതങ്ങളെ ഉപയോഗിക്കുന്നതിനും അനുകൂലമായ അഭിപ്രായമാണ് ശ്രീ രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടു വെച്ചത്. വെല്‍നെസ് ടൂറിസത്തില്‍ ഉള്‍പ്പെടെ കേരളത്തിന്റെ സാധ്യതകളും ചര്‍ച്ച ചെയ്തു.

പൊതുമരാമത്ത് - ടൂറിസം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയിലുള്ള സന്തോഷം കൂടിക്കാഴ്ചയില്‍ അറിയിച്ചു. രാജ്യസഭ അംഗം ശ്രേയംസ് കുമാര്‍ കൂടെ ഉണ്ടായിരുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in