മോഫിയ കേസ്; പ്രതിഷേധത്തിനൊടുവില്‍ സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍

മോഫിയ കേസ്; പ്രതിഷേധത്തിനൊടുവില്‍ സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍

മോഫിയ കേസില്‍ ആരോപണ വിധേയനായ സി.എ സുധീറിന് സസ്‌പെന്‍ഷന്‍. ആലുവ ഈസ്റ്റ് സി.ഐയായിരുന്നു സുധീര്‍. സുധീറിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനും നിര്‍ദേശം.

മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ പിതാവിനെ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി. കേസില്‍ സി.ഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് എസ്.പിക്കാണ് അന്വേഷണ ചുമതല.

The Cue
www.thecue.in