ഗാന്ധിയും പട്ടേലും സ്വപ്നം ഇന്ത്യയ്ക്കായാണ് എട്ടുവര്‍ഷമായി പരിശ്രമിക്കുന്നത്: നരേന്ദ്ര മോദി

ഗാന്ധിയും പട്ടേലും സ്വപ്നം ഇന്ത്യയ്ക്കായാണ് എട്ടുവര്‍ഷമായി പരിശ്രമിക്കുന്നത്: നരേന്ദ്ര മോദി

ഗാന്ധിജിയും സര്‍ദാര്‍ വല്ലഭഭായി പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ നിര്‍മിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഗാന്ധിജിയും പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ വാര്‍ത്തെടുക്കാനാണ് കഴിഞ്ഞ എട്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ പാവപ്പെട്ടവര്‍, ദളിതുകള്‍, ഇരകള്‍, ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളെ ശാക്തീകരിച്ച്; വൃത്തിയും ആരോഗ്യവും ജീവിതത്തിന്റെ ഭാഗമായി മാറ്റി, തദ്ദേശീയമായ രീതിയിലൂടെ അവര്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാന്‍ പ്രാപ്തമാക്കുക എന്നതായിരുന്നു ഗാന്ധിയുടെ ലക്ഷ്യം,' പ്രധാനമന്ത്രി പറഞ്ഞു.

തന്റെ സര്‍ക്കാര്‍ പൂര്‍ണമായും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പാവങ്ങളുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുവെന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ ഒരു വ്യക്തി പോലും ലജ്ജിച്ചു തല താഴ്ത്താനുതകുന്ന തരം പ്രവൃത്തി താന്‍ അനുവദിക്കുകയോ വ്യക്തിപരമായി ചെയ്യുകയോ ചെയ്തിട്ടില്ലെന്നും മോദി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in