‘നരേന്ദ്രമോദിക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇല്ല’ ; ചോദ്യമേ ഉദിക്കുന്നില്ലെന്ന് പി.എം.ഒ യുടെ മറുപടി 

‘നരേന്ദ്രമോദിക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇല്ല’ ; ചോദ്യമേ ഉദിക്കുന്നില്ലെന്ന് പി.എം.ഒ യുടെ മറുപടി 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടി. അദ്ദേഹം ജന്‍മം കൊണ്ട് ഇന്ത്യന്‍ പൗരനാണെന്നും അത് രജിസ്റ്റര്‍ ചെയ്ത രേഖയെക്കുറിച്ച് ചോദ്യമേ ഉദിക്കുന്നില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. സുഭാങ്കര്‍ സര്‍ക്കാര്‍ എന്നയാളാണ് വിവരാവകാശ നിയമപ്രകാരം മോദിയുടെ പൗരത്വ രേഖ ചോദിച്ചത്. 2020 ജനുവരി 17 നാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ മറുപടി നല്‍കുകയായിരുന്നു.

‘നരേന്ദ്രമോദിക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇല്ല’ ; ചോദ്യമേ ഉദിക്കുന്നില്ലെന്ന് പി.എം.ഒ യുടെ മറുപടി 
സുഡാനിയും, തൊണ്ടിമുതലും മനോഹരമെന്ന് അടൂര്‍, ഗട്ടറില്‍ കിടക്കുന്ന അവസ്ഥക്ക് മലയാള സിനിമയില്‍ മാറ്റമുണ്ടായി

നരേന്ദ്രമോദി, പൗരത്വനിയമം-1955 ന്റെ സെക്ഷന്‍ 3 പ്രകാരം ജന്‍മം കൊണ്ട് ഇന്ത്യന്‍ പൗരത്വമുള്ള വ്യക്തിയാണ്. അങ്ങനെയായിരിക്കുമ്പോള്‍ രജിസ്‌ട്രേഷനിലൂടെ പൗരത്വം നേടിയ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ചോദ്യമേ ഉദിക്കുന്നില്ല. ഇങ്ങനെയായിരുന്നു പ്രതികരണം. പൂര്‍ണവും വ്യക്തവുമല്ലാത്ത മറുപടിയാണ് പിഎംഒയില്‍ നിന്ന് പുറത്തുവന്നത്. മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് ഒരു മലയാളിയും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. തൃശൂര്‍ പോട്ട സ്വദേശി ജോഷി കല്ലുവീട്ടില്‍ ആണ് ജനുവരി 13 ന് ചാലക്കുടി നഗരസഭയില്‍ ഇക്കാര്യം എഴുതി ചോദിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in