കാരവാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം; വനിതാ ജേര്‍ണലിസ്റ്റിനെ അപമാനിച്ചു

കാരവാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം; വനിതാ ജേര്‍ണലിസ്റ്റിനെ അപമാനിച്ചു

കാരവാന്‍ മാസികയിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നേരെ ആള്‍ക്കൂട്ട ആക്രമണം. മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുകയും ചെയ്തു. പ്രബ്ജീത്ത് സിംഗ്, ഷാഹിദ് തന്ത്രായ് എന്നിവരാണ് മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം ആക്രമിക്കപ്പെട്ടത്. ഇന്നലെ ഉച്ചയോടെ വടക്കു കിഴക്കന്‍ ദില്ലിയിലെ് സുഭാഷ് മൊഹല്ലയ്ക്കടുത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

ദില്ലി കലാപത്തിലെ പരാതിക്കാരനെ കുറിച്ച് വാര്‍ത്ത ചെയ്യുന്നതിനിടെയാണ് ആക്രമണം. ഒന്നര മണിക്കൂറോളം മാധ്യമപ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്. വധഭീഷണിയും ഉയര്‍ത്തി. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയുണ്ട്.

കാവി കൊടിയുടെ ഫോട്ടോയെടുക്കുന്നതിനിടെ ബിജെപി ജനറല്‍ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി എത്തിയ ആള്‍ ഷാഹിദ് തന്ത്രായിയോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. മുസ്ലമാണെന്ന് തിരിച്ചറിഞ്ഞതോടെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമവും നടന്നു. പ്രതിഷേധക്കാരിലെ മധ്യവയസ്‌കന്‍ സ്വകാര്യ ഭാഗങ്ങള്‍ കാണിച്ച് അപമാനിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ ഫോട്ടോയും വീഡിയോയും അക്രമികള്‍ പകര്‍ത്തി. രക്ഷപ്പെടുന്നതിനിടെ മാധ്യമപ്രവര്‍ത്തകയെ അക്രമികള്‍ മര്‍ദ്ദിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in