'ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങനെ പറയരുതായിരുന്നു'; കെ.കെ രമയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് എം.എം മണി

'ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങനെ പറയരുതായിരുന്നു'; കെ.കെ രമയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് എം.എം മണി

Published on

നിയമസഭയിൽ കെ.കെ രമയ്ക്കെതിരെ നടത്തിയ വിവാദ പരാമർശം പിൻവലിച്ച് എം.എം മണി. വിവാദ പരാമർശങ്ങളിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എം. മണി പരാമർശം പിൻവലിച്ചത്.

താൻ മറ്റൊരു ഉദ്ദേശത്തോടെ നടത്തിത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാൽ തന്റെ പരാമർശം മറ്റൊരു തരത്തിൽ വ്യാഖാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താൻ വിധി എന്ന വാക്ക് ഉപയോ​ഗിക്കാൻ പാടില്ലായിരുന്നു. അതുകൊണ്ട് പരാമർശം പിൻവലിക്കുന്നുവെന്നായിരുന്നു എം.എം മണി പറഞ്ഞത്.

എം.എം മണിയുടെ വാക്കുകൾ

സ്പീക്കർ നടത്തിയ നിരീക്ഷണത്തെ ഞാൻ മാനിക്കുന്നു. യഥാർത്ഥത്തിൽ ആ പ്രസം​ഗത്തിൽ തന്നെ എന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കാൻ ഞാൻ ശ്രമിച്ചതാണെങ്കിലും ബഹളത്തിൽ അത് മുങ്ങിപോകുകയായിരുന്നു. ആരെയും അപമാനിക്കണമെന്ന് ചിന്തിച്ചിട്ടില്ല. അത് അവരുടേതായ വിധി എന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങനെ പറയരുതായിരുന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. അതുകൊണ്ട് ആ പരാമർശം ഞാൻ പിൻവലിക്കുകയാണ്.

logo
The Cue
www.thecue.in