'വിശ്വാസികളുടെ വികാരം മാനിക്കും', യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാസസംരക്ഷണ നിയമം കൊണ്ടുവരുമെന്ന് എം.എം. ഹസന്‍

'വിശ്വാസികളുടെ വികാരം മാനിക്കും', യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാസസംരക്ഷണ നിയമം കൊണ്ടുവരുമെന്ന് എം.എം. ഹസന്‍

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. വിശ്വാസത്തെ തകര്‍ത്ത സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍. യു.ഡി.എഫ് വിശ്വാസികളുടെ വികാരം മാനിക്കും. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി.പി.എമ്മിന് മതമൈത്രിയെ കുറിച്ച് പറയാന്‍ അവകാശമില്ലെന്നും എം.എം.ഹസന്‍ പറഞ്ഞു.

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നതന്റെ പങ്ക് പുറത്തായതിനു പിന്നാലെയാണ് ഭീഷണി. സംസ്ഥാന സര്‍ക്കാരിന് വേണ്ടപ്പെട്ടയാളാണ് ഉന്നതനെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പോലും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നിലപാട് ആര്‍.എസ്.എസിന് സ്വീകാര്യമായ രീതിയിലാണെന്നും ഹസന്‍ ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വികസനമുന്നേറ്റം പറഞ്ഞ് വോട്ട് തേടാന്‍ ഇടതുപക്ഷത്തിന് ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി മുന്നേറ്റമാണ് കേരളത്തില്‍ നടക്കുന്നത്. എന്തിനും ഏതിനും അഴിമതി നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം നടത്തിയ അഴിമതികള്‍ പൊതുജനമധ്യത്തില്‍ യു.ഡി.എഫ് തുറന്നുകാട്ടുമെന്നും എം.എം.ഹസന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in