ആടിന് താടിയും സംസ്ഥാനത്തിന് ഗവര്‍ണറും വേണോ? ചോദ്യം ചെയ്ത് സ്റ്റാലിന്‍

ആടിന് താടിയും സംസ്ഥാനത്തിന് ഗവര്‍ണറും വേണോ?  ചോദ്യം ചെയ്ത് സ്റ്റാലിന്‍

നീറ്റ് വിഷയത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നീറ്റ് പരീക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്‍ പ്രസിഡന്റിന് അയക്കുന്നതിന് പകരം തിരികെ അയച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്താണ് അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയുടെ വാക്കുകള്‍ കടമെടുത്ത് കൊണ്ടായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചത്'' ആടിന് താടിയും, രാജ്യത്തിന് ഗവര്‍ണറും വേണോ?'' സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

നീറ്റ് പരീക്ഷാ വിഷയത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഗോ ബാക്ക് ആര്‍.എന്‍ രവി എന്ന ഹാഷ് ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു.

നീറ്റ് പരീക്ഷയ്‌ക്കെതിരായ യുദ്ധത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് സ്റ്റാലിന്‍ ഇന്ന് ട്വീറ്റ് ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമരത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന് മുന്നില്‍ തുറന്ന വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ അടയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു

Related Stories

No stories found.
logo
The Cue
www.thecue.in