ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു; ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേട്ടവുമായി ഇന്ത്യ

 ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു; ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ നേട്ടവുമായി ഇന്ത്യ

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച് മീരാബായ് ചാനു. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളി നേടിയത്.

ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചനു. കര്‍ണം മല്ലേശ്വരിക്കാണ് ഇതിന് മുന്‍പ് മെഡല്‍ ലഭിച്ചത്. 21 വര്‍ഷത്തിന് ശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം ലഭിക്കുന്നത്.

ഭാരോദ്വഹന വേദിയില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി നേരത്തെ പറഞ്ഞിരുന്നു.

ഈ വിഭാഗത്തില്‍ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായി ഉയര്‍ത്തിയത്. ഇന്തോനേഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in