കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല, ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടെന്ന് പ്രദേശവാസികള്‍

കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല, ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടെന്ന് പ്രദേശവാസികള്‍

കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം. കെഎസ്ഇബിയുടെ ഭൂകമ്പ മാപിനിയില്‍ 1.9 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്.

മീനച്ചില്‍ താലൂക്കിലെ വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും വിറയലും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍ പറയുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോട്ടയം ജില്ലയിലെ പാല, പൂവരണി, കൊഴുവനാല്‍, കൊച്ചിടപ്പാടി, മൂന്നാനി, ഭരണങ്ങാനം, തിടനാട്, പനച്ചിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനമുണ്ടായത്.

മീനച്ചില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലുണ്ടായ മുഴക്കം ഭൂചലനമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകിച്ചു. വിഷയത്തില്‍ ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.