മിന്നലടിച്ച് എഞ്ചിനീയറിംഗ് ചോദ്യപേപ്പര്‍; കുറുക്കന്‍മൂലയുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം ആലോചിച്ച് മെക്ക് വിദ്യാര്‍ത്ഥികള്‍

മിന്നലടിച്ച് എഞ്ചിനീയറിംഗ് ചോദ്യപേപ്പര്‍; കുറുക്കന്‍മൂലയുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം ആലോചിച്ച് മെക്ക് വിദ്യാര്‍ത്ഥികള്‍

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനില്‍ വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറില്‍ നിറഞ്ഞു നിന്നത് മിന്നല്‍ മുരളി.

മിന്നല്‍ മുരളി യു.എസിലെത്തി അയണ്‍മാനെയും അക്വാമാനെയും കാണുന്നതും അവരുടെ പ്രശ്‌നങ്ങള്‍ മെക്കാനിക്കല്‍ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നതുമാണ് ചോദ്യപേപ്പറില്‍ ഉള്ളത്. ഇന്റേണല്‍ എക്‌സാമിനേഷനിലാണ് രസകരമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫും ചോദ്യ പേപ്പര്‍ പങ്കുവെച്ചിട്ടുണ്ട്. ദേശം, കണ്ണാടിക്കല്‍, കുറുക്കന്‍മൂല എല്ലാം ഉണ്ട് എന്ന കുറിപ്പിലാണ് ബേസില്‍ ചോദ്യപേപ്പര്‍ പങ്കുവെച്ചത്.

കുറുക്കന്‍മൂലയിലെ കുടിവെള്ള പ്രശ്‌നം എഞ്ചിനീയറിംഗ് ഉപയോഗിച്ച് എങ്ങനെ പരിഹരിക്കാമെന്നും ചോദ്യ പേപ്പര്‍ ചോദിക്കുന്നു.

പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് ഇത്തരം പരീക്ഷണങ്ങള്‍ എന്ന് ചോദ്യ പേപ്പര്‍ തയ്യാറാക്കിയ മെക്കാനിക്കല്‍ വിഭാഗം പ്രൊഫസര്‍ ഡോ. ജോണ്‍ കുര്യന്‍ പറയുന്നു. നേരത്തെയും ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ടായിരുന്നെന്നും ഇതാദ്യമായാണ് ഇത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെറ്റ്ഫ്‌ള്ക്‌സില്‍ റിലീസ് ചെയ്ത് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ മിന്നല്‍ മുരളി വന്‍ വിജയമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in