ഈ പോരാട്ടത്തില്‍ ആയിഷ തനിച്ചല്ല, അയിഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് മന്ത്രി ശിവന്‍കുട്ടി

Aisha Sultana (@aishalakshadweep)
Aisha Sultana (@aishalakshadweep)
Published on

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍ പരാമര്‍ശനം നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആയിഷ സുല്‍ത്താനയുമായി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ആയിഷ സുല്‍ത്താന.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണെന്ന് ആയിഷ സുല്‍ത്താന.

ആയിഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്

ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ

-ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണം.

ആയിഷ സുല്‍ത്താനയുമായി ഇന്ന്

ടെലിഫോണിലൂടെ സംസാരിച്ചു.

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ

പേരില്‍ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഈ പോരാട്ടത്തില്‍ ആയിഷ തനിച്ചല്ല,

രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാന്‍ എല്ലാവിധ പിന്തുണയും ആയിഷയ്ക്ക് വാഗ്ദാനം ചെയ്തു.

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
logo
The Cue
www.thecue.in