'എല്ലാ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു', കുട്ടികളെ സ്‌കൂളില്‍ വിടുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

'എല്ലാ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു', കുട്ടികളെ സ്‌കൂളില്‍ വിടുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാനിരിക്കെ, കുട്ടികളെ വിടുന്നതില്‍ രക്ഷിതാക്കള്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എല്ലാ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു, സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള എല്ലാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും, ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇനിയും ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകളുടെ എണ്ണം 446 ആണെന്നും മന്ത്രി പറഞ്ഞു. അധ്യാപക ക്ഷാമമുള്ള ഇടങ്ങളില്‍ അധ്യാപകരെ നിയമിക്കും. 2282 അധ്യാപകര്‍ വാക്‌സിനെടുക്കാനുണ്ട്. ഇവരോട് സ്‌കൂളുകളില്‍ വരേണ്ടെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ അധ്യാപകര്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ആയി കുട്ടികളെ പഠിപ്പിച്ചാല്‍ മതി. ഡെയ്‌ലി വേജസില്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുണ്ടെങ്കില്‍ അവര്‍ ഇനി ജോലിക്ക് വരേണ്ടതില്ലെന്നും മന്ത്രി.

സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതമാണ് ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരുമിച്ച് ഇരിക്കാതെ രണ്ട് മീറ്റര്‍ അകലം പാലിക്കണം. സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഫണ്ട് എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in