തിയറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍, അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍

തിയറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍, അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ കുറഞ്ഞുവരികയാണ്, വാക്‌സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നതെന്നും മന്ത്രി.

സംസ്ഥാനത്ത് സീരിയല്‍ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയുമാണ്. കൂടുതല്‍ ഇളവുകള്‍ നല്‍കുമ്പോള്‍ തിയറ്ററുകള്‍ കൂടി തുറക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. തിയറ്റര്‍ ഉടമകളുടെ സംഘടന ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.

ആരോഗ്യ വിദഗ്ധരുമായടക്കം ചര്‍ച്ച നടത്തിയതിന് ശേഷമാകും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കൊവിഡ് ആദ്യഘട്ട വ്യാപനത്തിന് ശേഷം തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. രണ്ടാം തരംഗം രൂക്ഷമായതോടെയാണ് വീണ്ടും അടച്ചത്. തിയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ അറിയിച്ചിരുന്നു.

തിയറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍, അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍
രുക്മിണി അമ്മയെ തേടി മോഹന്‍ലാലിന്റെ വീഡിയോ കോള്‍, സ്‌നേഹഉമ്മയും; വീഡിയോ

Related Stories

No stories found.
logo
The Cue
www.thecue.in