അതിദരിദ്രരുടെ പരിമിതികള്‍ കണ്ടെത്താന്‍ സര്‍വ്വെ, വിശന്നിരിക്കുന്ന ഒരാള്‍ പോലും ഉണ്ടാവുന്നില്ലെന്ന് ഉറപ്പിക്കുമെന്ന് എം.വി.ഗോവിന്ദന്‍

അതിദരിദ്രരുടെ പരിമിതികള്‍ കണ്ടെത്താന്‍ സര്‍വ്വെ, വിശന്നിരിക്കുന്ന ഒരാള്‍ പോലും ഉണ്ടാവുന്നില്ലെന്ന് ഉറപ്പിക്കുമെന്ന്  എം.വി.ഗോവിന്ദന്‍

അതിദരിദ്രരായ ആളുകള്‍ സമൂഹത്തിലുണ്ടെന്നും അവരുടെ പരിമിതികള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജനപങ്കാളിത്തം ഉറപ്പാക്കി കൊണ്ട് സര്‍വ്വെ നടത്തുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതോടെ പാര്‍പ്പിടത്തിന്റേയും തൊഴിലിന്റെയും അപര്യാപ്തത കൂടി ഇല്ലാതാവും. പത്രപ്രവര്‍ത്തക യൂണിയനും കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റും സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി എം.വി.ഗോവിന്ദന്‍.

ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിന് വലിയ കരുത്ത് പകരുന്നതായിരിക്കും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രകടനം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഇന്ത്യയ്ക്കാകെ മാതൃകയായി തീരുമെന്നും എം.വി ഗോവിന്ദന്‍. നവകേരള നിര്‍മ്മിതിയുടെ ആദ്യപകുതിക്ക് ശേഷം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലോക സ്വീകാര്യത ലഭിക്കുന്ന രീതിയില്‍, എല്‍ ഡി എഫിന്റെ മാനിഫെസ്റ്റോ സംസ്ഥാനത്ത് നടപ്പിലാക്കും. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഗുണമേന്മയുള്ള ജീവിതം ഉറപ്പ് വരുത്തും.

എം.വി.ഗോവിന്ദന്റെ വാക്കുകള്‍

അതിദരിദ്രരായ ആളുകള്‍ സമൂഹത്തിലുണ്ട്. അവരുടെ പരിമിതികള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജനപങ്കാളിത്തം ഉറപ്പാക്കി കൊണ്ട് സര്‍വ്വെ നടത്തും. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതോടെ പാര്‍പ്പിടത്തിന്റേയും തൊഴിലിന്റെയും അപര്യാപ്തത കൂടി ഇല്ലാതാവും.

ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ നേട്ട കോട്ടങ്ങള്‍ വിശകലനം ചെയ്യും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരിക്കുക. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വിധത്തില്‍ നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. അതിനായി കൂടുതല്‍ പണവും അധികാരവും ഉദ്യോഗസ്ഥരേയും വിനിയോഗിക്കും.

ഇ-ഗവേണന്‍സ് പൂര്‍ത്തികരിച്ചു കൊണ്ട് ജനപങ്കാളിത്തവും സുതാര്യതയും വര്‍ധിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഒരു സങ്കീര്‍ണതയും കൂടാതെ ഏവര്‍ക്കും ലഭിക്കുന്ന നിലയിലുള്ള സേവന സംസ്‌കാരത്തിലേക്ക് പ്രാപ്തിപ്പെടുത്തും.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വാര്‍ഡ്തല ജാഗ്രതാ സമിതികളും സാമൂഹിക അടുക്കളകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തും. വിശന്നിരിക്കുന്ന ഒരാള്‍ പോലും ഉണ്ടാവുന്നില്ലെന്ന് ഉറപ്പിച്ചു കൊണ്ട് കോവിഡ് 19 നെ പ്രതിരോധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in