മന്ത്രി മുഹമ്മദ് റിയാസിന് കേണല്‍ ജി.വി രാജ പുരസ്‌കാരം

മന്ത്രി മുഹമ്മദ് റിയാസിന് കേണല്‍ ജി.വി രാജ പുരസ്‌കാരം

കലാ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ കേണല്‍ ജി.വി രാജ പുരസ്‌കാരത്തിന് അര്‍ഹനായി മന്ത്രി മുഹമ്മദ് റിയാസ്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ടൂറിസം മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ കലയ്ക്കും സാഹിത്യത്തിനും പൈതൃകത്തിനും ലോകശ്രദ്ധ നേടിക്കൊടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് വെച്ച് ജനുവരി അവസാന വാരമാണ് പുരസ്‌കാരം സമ്മാനിക്കുക.

The Cue
www.thecue.in