നിര്‍മ്മാണത്തില്‍ അലംഭാവം; കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

നിര്‍മ്മാണത്തില്‍ അലംഭാവം; കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
Published on

റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. കരാറെടുത്ത കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ദേശീയപാത 766ല്‍ നടക്കുന്ന പ്രവര്‍ത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടി. ദേശീയ പാത 766ല്‍ പുല്ലാഞ്ഞിമേട് വളവിലെ നവീകരണപ്രവര്‍ത്തിയിലാണ് അലംഭാവം നടന്നത്. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സെപ്റ്റംബര്‍ 17 ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിര്‍മ്മാണപ്രവര്‍ത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് നടപ്പാവാത്തതാണ് നടപടിക്ക് കാരണമായത്.

നാഥ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്പനിയായിരുന്നു കരാറുകാര്‍. കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിയര്‍ നിര്‍ദേശം നല്‍കി.

logo
The Cue
www.thecue.in