സഭാ സമ്മേളനത്തിനെത്തിയ യുഡിഎഫ് എംഎല്‍എമാര്‍ തലസ്ഥാനത്ത് തങ്ങിയത് ദുരൂഹമെന്ന് ഇ.പി ജയരാജന്‍

സഭാ സമ്മേളനത്തിനെത്തിയ യുഡിഎഫ് എംഎല്‍എമാര്‍ തലസ്ഥാനത്ത് തങ്ങിയത് ദുരൂഹമെന്ന് ഇ.പി ജയരാജന്‍

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തത്തില്‍ പ്രതിപക്ഷത്തിനെതിരെ ആരോപണമുയര്‍ത്തി മന്ത്രി ഇ.പി ജയരാജന്‍. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എംഎല്‍എമാര്‍ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അടിതെറ്റി വീണതിന്റെ ക്ഷീണം തീര്‍ക്കാന്‍ യു ഡി എഫുകാര്‍ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്. അതിന് ബിജെപിയെയും കൂട്ടുപിടിക്കുകയായിരുന്നു. തീപ്പിടുത്തം നടന്ന് മിനിറ്റുകള്‍ക്കകം ബിജെപി യു ഡി എഫ് നേതാക്കള്‍ സെക്രട്ടറിയേറ്റിലെത്തി. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത് ഒരേ കാര്യങ്ങളുമാണെന്നും ഇപി ആരോപിച്ചു. എന്‍ഐഎ നടത്തുന്നത് ഉള്‍പ്പെടെ അടുത്തിടെ നടക്കുന്ന അന്വേഷണങ്ങള്‍ക്കായി ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി നല്‍കിയിട്ടുണ്ട്. ഒരു ഫയലും മറച്ചുവെച്ചിട്ടില്ല. ഇ ഫയലിങ്ങ് രീതിയാണ് സെക്രട്ടറിയേറ്റില്‍ പിന്‍തുടരുന്നത്. അതിനാല്‍ തീപ്പിടിച്ച ഫയലുകളുടെ പകര്‍പ്പ് കമ്പ്യൂട്ടര്‍ വഴി എടുക്കാവുന്നതാണ്. യുഡിഎഫ് ഭരണകാലത്ത് ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ മുന്നൂറിലധികം ഫയലുകള്‍ കടത്തിക്കൊണ്ടുപോയി പൂജപ്പുര ജയില്‍ വളപ്പിലിട്ട് കത്തിച്ചത് വലിയ വിവാദമായിരുന്നുവെന്നും ഇപി പരാമര്‍ശിക്കുന്നു.

സഭാ സമ്മേളനത്തിനെത്തിയ യുഡിഎഫ് എംഎല്‍എമാര്‍ തലസ്ഥാനത്ത് തങ്ങിയത് ദുരൂഹമെന്ന് ഇ.പി ജയരാജന്‍
തീപിടിത്തം: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം;നിഷ്പക്ഷമായ അന്വേഷണമെന്ന് ചീഫ് സെക്രട്ടറി

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1. തീപ്പിടുത്തം നടന്ന് മിനിറ്റുകള്‍ക്കകം ബിജെപി യു ഡി എഫ് നേതാക്കള്‍ സെക്രട്ടറിയേറ്റിലെത്തി.

2. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത് ഒരേ കാര്യങ്ങള്‍.

3. തീപിടുത്തം നടന്ന് മിനിറ്റുകള്‍ക്കകം ബിജെപി അദ്ധ്യക്ഷന്‍ മാധ്യമങ്ങളോട് സെക്രട്ടറിയേറ്റിനു മുന്നില്‍ വച്ച് പ്രതികരിക്കുമെന്ന് മാധ്യമങ്ങള്‍ക്ക് സന്ദേശം പോയി.

4. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എം എല്‍ എ മാര്‍ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാന്‍ യു ഡി എഫുകാര്‍

ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്. അതിന് ബി ജെ പിയെയും കൂട്ടുപിടിച്ചു.

5. നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലെ ജി എ ഡി പൊളിറ്റിക്കല്‍ വിഭാഗത്തില്‍ വളരെ ചെറിയ തീപിടുത്തമാണ് ഉണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മുമ്പും പല തവണ ഇത്തരത്തില്‍ തീപിടുത്തം ഉണ്ടായിട്ടുണ്ട്.

6. എന്‍ ഐ എ നടത്തുന്നത് ഉള്‍പ്പെടെ അടുത്തിടെ നടക്കുന്ന അന്വേഷണങ്ങള്‍ക്കായി ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു ഫയലും മറച്ചുവെച്ചിട്ടില്ല.

7. ഇ ഫയലിങ്ങ് രീതിയാണ് സെക്രട്ടറിയേറ്റില്‍ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ തീപിടിച്ച ഫയലുകളുടെ പകര്‍പ്പ് കമ്പ്യൂട്ടര്‍ വഴി എടുക്കാവുന്നതാണ്.

8. യു ഡി എഫ് ഭരണകാലത്ത് ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ മുന്നൂറിലധികം ഫയലുകള്‍ കടത്തിക്കൊണ്ടുപോയി പൂജപ്പുര ജയില്‍ വളപ്പിലിട്ട് കത്തിച്ചത് വലിയ വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in