മരങ്ങള്‍ മുറിക്കാന്‍ അനുമതി; അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴെന്ന് വനംമന്ത്രി, അറിഞ്ഞില്ലെന്ന് ജലവിഭവ വകുപ്പും

മരങ്ങള്‍ മുറിക്കാന്‍ അനുമതി; അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴെന്ന് വനംമന്ത്രി, അറിഞ്ഞില്ലെന്ന് ജലവിഭവ വകുപ്പും

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയത് അറിഞ്ഞില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. തന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസുകള്‍ വിവരം അറിഞ്ഞിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പോലും വിവരം അറിയുന്നത്. അതിനാലാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.

സംഭവം അറിഞ്ഞില്ലെന്ന് ജലവിഭവ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ മുല്ലപ്പെരിയാറിലെ മരംമുറി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന ആരോപണവുമായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി രംഗത്തെത്തി. ഇത് കൊടും ചതിയാണെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

ബേബി ഡാം ശക്തിപ്പെടുത്തി മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി എസ്.ദുരൈമുരുകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് തടസമാകുന്നത് കേരളത്തിന്റെ നിസഹകരണമാണെന്നും, ബേബിഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയ്യാറായിട്ടില്ലെന്നും തമിഴ്‌നാട് മന്ത്രി പ്രതികരിച്ചിരുന്നു.