'കളക്ട്രേറ്റിലേക്ക് ഇറങ്ങിയത് കക്ഷിരാഷ്ട്രീയം കളിക്കാനല്ലേ?, പോകുന്ന ഓരോ കുടുംബത്തിനും കയ്യില്‍ 500 രൂപ വെച്ചു നല്‍കാമല്ലോ'

'കളക്ട്രേറ്റിലേക്ക് ഇറങ്ങിയത് കക്ഷിരാഷ്ട്രീയം കളിക്കാനല്ലേ?, പോകുന്ന ഓരോ കുടുംബത്തിനും കയ്യില്‍ 500 രൂപ വെച്ചു നല്‍കാമല്ലോ'

കേരളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച അതിഥി തൊഴിലാളികളുടെ യാത്രാച്ചെലവിനായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ നല്‍കിയ തുക എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം കലക്ടര്‍മാര്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ യാത്രാ ടിക്കറ്റിന്റെ കാര്യത്തില്‍ തലയിടുന്നില്ല എന്നാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. അതുകൊണ്ട് തന്നെ ആരില്‍ നിന്നും ആ ആവശ്യത്തിനു പണവും വാങ്ങുന്നില്ല. അതായത് സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഇതുവരെ റോളില്ല. പിന്നെന്താണ് പ്രശ്‌നമെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ഇതൊന്നും അന്വേഷിക്കാതെ കോണ്ഗ്രസ് നേതാക്കള്‍ ചെക്കുമായി കളക്ട്രേറ്റിലേക്ക് ഇറങ്ങിയത് കക്ഷിരാഷ്ട്രീയം കളിക്കാനല്ലേ? യാത്രക്കാരെ സഹായിക്കാനാണെങ്കില്‍ പോകുന്ന ഓരോ കുടുംബത്തിനും കയ്യില്‍ 500 രൂപ വെച്ചു നല്‍കാമല്ലോ. ഇത് അതല്ല. കുത്തിത്തിരിപ്പിന് ശ്രമിച്ചതാണെന്നു ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? എന്നും ഹരീഷ് ചോദിക്കുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്

കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരികെ പോകാന്‍ ട്രെയിന്‍ വന്നു. യാത്രക്കൂലി കൂടുതലാണ്. സ്വയം ടിക്കറ്റെടുത്ത് ആദ്യസംഘം യാത്രയായി. ഇവരുടെ ടിക്കറ്റിന്റെ പണം കോണ്ഗ്രസ് വഹിക്കുമെന്നു സോണിയ ഗാന്ധി. അത് കേട്ടതോടെ കേന്ദ്രമന്ത്രി സമവായം വെച്ചു. 85% കേന്ദ്രവും 15% അയയ്ക്കുന്ന സംസ്ഥാനവും വഹിക്കണം. എന്നാല്‍ അത്തരം ഒരു ഉത്തരവും ഇതുവരെ ഇറങ്ങിയിട്ടില്ല. കേട്ട പാതി കേള്‍ക്കാത്ത പാതി സംസ്ഥാനവിഹിതം കൊടുക്കുന്ന പണം നല്‍കാന്‍ ചെക്കുകളുമായി കോണ്ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ജില്ലാ കളക്ടര്‍മാരെ കണ്ടു. സര്‍ക്കാരിന്റെ നിര്‍ദ്ദേശമില്ലാതെ ചെക്ക് വാങ്ങാന്‍ നിവര്‍ത്തിയില്ലെന്നു കളക്ടര്‍ അറിയിച്ചു. CMDRF ലേക്ക് അല്ലാതെ മറ്റേതെങ്കിലും ചെക്ക് ആരെങ്കിലും കൊടുക്കുന്നത് കളക്ടര്‍ വാങ്ങിയാല്‍ അത് കൈക്കൂലിയായി മാറും. ട്രഷറിയില്‍ ഓരോ ആവശ്യത്തിനും പ്രത്യേകം അക്കൗണ്ട് ഉണ്ടെന്നും ഇതിനായി അക്കൗണ്ട് തുറന്നിട്ടില്ലെന്നും അറിയാത്തവരാണോ കോണ്‍ഗ്രസ്സിന്റെ MLA മാര്‍?? അല്ല. പിന്നെന്തിനത് വിവാദമാക്കി?

സംസ്ഥാന സര്‍ക്കാര്‍ ടിക്കറ്റിനുള്ള പണം കൊടുക്കാന്‍ തീരുമാനിച്ചെങ്കില്‍ അതിനൊരു അക്കൗണ്ട് തുടങ്ങണം. ആ അക്കൗണ്ടിലേക്ക് കോണ്ഗ്രസിന്റെ ചെക്കും വാങ്ങേണ്ടതാണ്. വാങ്ങുന്നില്ലെങ്കില്‍ അത് ദുരുദ്ദേശമാണെന്നു പറയാം. എന്നാലിവിടെ സംസ്ഥാനസര്‍ക്കാര്‍ യാത്രാ ടിക്കറ്റിന്റെ കാര്യത്തില്‍ തലയിടുന്നില്ല എന്നാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. അതുകൊണ്ട് തന്നെ ആരില്‍ നിന്നും ആ ആവശ്യത്തിനു പണവും വാങ്ങുന്നില്ല. അതായത് സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഇതുവരെ റോളില്ല. പിന്നെന്താണ് പ്രശ്‌നം??

അപ്പോള്‍ ഇതൊന്നും അന്വേഷിക്കാതെ കോണ്ഗ്രസ് നേതാക്കള്‍ ചെക്കുമായി കളക്ട്രേറ്റിലേക്ക് ഇറങ്ങിയത് കക്ഷിരാഷ്ട്രീയം കളിക്കാനല്ലേ? യാത്രക്കാരെ സഹായിക്കാനാണെങ്കില്‍ പോകുന്ന ഓരോ കുടുംബത്തിനും കയ്യില്‍ 500 രൂപ വെച്ചു നല്‍കാമല്ലോ. ഇത് അതല്ല. കുത്തിത്തിരിപ്പിന് ശ്രമിച്ചതാണെന്നു ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ?

MP മാരുടെ പ്രാദേശിക ഫണ്ടും, കമ്പനികളുടെ CSR ഫണ്ടും അടക്കം എല്ലാം PM-CARE ലേക്ക് വഴിമാറ്റിയിട്ടു അതില്‍ നിന്ന് ചില്ലിക്കാശ് ചെലവാക്കി ഈ പാവങ്ങളുടെ യാത്രാച്ചെലവ് എങ്കിലും എടുത്തുകൂടെ എന്നു പ്രധാനമന്ത്രിയോട് ഒരുമിച്ചു നിന്ന് കേരളം ചോദിക്കേണ്ട സമയമല്ലേ ഇത്?

ഇതിനൊന്നുമല്ലെങ്കില്‍ ആരുടെ അടിയന്തിരത്തിനു ചെലവാക്കാനാണ് PM-Care ലെ പണമെന്നു പ്രധാനമന്ത്രിയോട് ചോദിക്കാന്‍ കോണ്ഗ്രസ് എപ്പോഴാണ് ആ ചെക്കുമായി പോകുക?? സോണിയ ഗാന്ധിക്കുള്ള ദേശീയവീക്ഷണം പോലും പ്രാദേശിക കോണ്ഗ്രസ് നേതാക്കള്‍ക്ക് ഇല്ലാത്തത് എന്തുകൊണ്ടാകും?. മുഖ്യമന്ത്രിയോട്, ഈ യാത്രാക്കൂലി ആ അതിഥികളില്‍ നിന്ന് വാങ്ങാനാണെങ്കില്‍ അതിലൊരു പങ്ക് സംസ്ഥാനത്തിന് വഹിച്ചാല്‍ ഒരു കുഴപ്പവുമില്ല. അതിനായി ഒരക്കൗണ്ട് തുടങ്ങാനും കോണ്ഗ്രസ് അടക്കമുള്ളവരുടെ ആരുടെയും ചെക്ക് വാങ്ങിക്കാനും എന്താണ് തടസ്സം?? അതിനു ശ്രമിക്കേണ്ടതല്ലേ? അതുവഴി കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടേണ്ടതല്ലേ?

Related Stories

No stories found.
logo
The Cue
www.thecue.in