'ആവേശം നല്‍കുന്ന കാഴ്ച, മതതീവ്രവാദത്തിനെതിരായ സ്ത്രീകളുടെ ശബ്ദം ചാട്ടുളി പോലെ ഉയരട്ടെ'; മേഴ്‌സിക്കുട്ടിയമ്മ

'ആവേശം നല്‍കുന്ന കാഴ്ച, മതതീവ്രവാദത്തിനെതിരായ സ്ത്രീകളുടെ ശബ്ദം ചാട്ടുളി പോലെ ഉയരട്ടെ'; മേഴ്‌സിക്കുട്ടിയമ്മ

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ പ്രകടനം നടത്തിയ സ്ത്രീകള്‍ക്ക് പിന്തുണയുമായി മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ലോകത്തെമ്പാടുമുള്ള പുരോഗമന വാദികള്‍ക്ക് ആവേശം നല്‍കുന്ന കാഴ്ചയാണിതെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'സ്ത്രീകളുടെ വിദ്യാഭ്യാസം, അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാനുള്ള സ്ത്രീകളുടെ അവകാശം എന്നിവ ഉന്നയിച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ കൊട്ടാരത്തിന് മുന്നില്‍ സ്ത്രീകള്‍ പ്രകടനം നടത്തിയത്. ഏതു മതതീവ്രവാദത്തെയും ശരിയായ ദിശാബോധത്തോടെ ചെറുക്കുവാനുള്ള കരുത്താണ് ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ ഉയര്‍ത്തിയ തീജ്വാല അഫ്ഗാന്റെ ഭാവിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുക തന്നെ ചെയ്യും', മേഴ്‌സിക്കുട്ടിയമ്മ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'കാബൂളില്‍ പ്രകടനം നടത്തുന്ന ധീര വനിതകള്‍ക്ക് അഭിവാദ്യങ്ങള്‍. ഇസ്ലാമിക ഭരണകൂടം എന്ന ലക്ഷ്യംവെച്ച് അധികാരത്തിലെത്തിയ താലിബാന്‍ സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്നാണ് ആദ്യം പ്രഖ്യാപിച്ചത്. അതിനെതിരായി സ്ത്രീകളുടെ വിദ്യാഭ്യാസം, അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ തന്നെ പങ്കാളിയാകുവാനുള്ള സ്ത്രീകളുടെ അവകാശം എന്നിവ ഉന്നയിച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ കൊട്ടാരത്തിന് മുന്നില്‍ സ്ത്രീകള്‍ പ്രകടനം നടത്തിയത്.

ലോകത്തെമ്പാടുമുള്ള പുരോഗമന വാദികള്‍ക്ക് ആവേശം നല്‍കുന്ന കാഴ്ച. ഏതു മതതീവ്രവാദത്തെയും ശരിയായ ദിശാബോധത്തോടെ ചെറുക്കുവാനുള്ള കരുത്താണ് കാബൂളില്‍ സ്ത്രീകള്‍ ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ ഉയര്‍ത്തിയ തീജ്വാല അഫ്ഗാന്റെ ഭാവിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുക തന്നെ ചെയ്യും. ഏതൊരു മത തീവ്രവാദത്തിനും എതിരായി സ്ത്രീകളുടെ ശബ്ദം ചാട്ടുളിപോലെ ഉയരട്ടെ.'

Related Stories

No stories found.
logo
The Cue
www.thecue.in