തോല്‍വി സമ്മതിക്കാന്‍ ട്രംപിനെ ഉപദേശിച്ച് മെലാനിയയും മരുമകന്‍ ജാറദ് കഷ്‌നറും

തോല്‍വി സമ്മതിക്കാന്‍ ട്രംപിനെ ഉപദേശിച്ച് മെലാനിയയും മരുമകന്‍ ജാറദ് കഷ്‌നറും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഉപദേശിച്ച് ഭാര്യ മെലാനിയയും മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്‌നറും. വിജയം സമ്മതിക്കാന്‍ സമയമായെന്ന് മെലാനിയയും കഷ്‌നറും ട്രംപിനെ സമീപിച്ച് നിര്‍ദേശിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബൈഡന്റെ വിജയത്തെ പരസ്യമായി തള്ളിക്കളയാന്‍ ട്രംപിന്റെ മക്കള്‍ റിപ്പബ്ലിക്കരെയും പാര്‍ട്ടിയോട് ചേര്‍ന്നുപ്രവര്‍ത്തിച്ച മറ്റുള്ളവരെയും സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നുമാണ് വിവരം

ഡൊണാള്‍ഡ് ജൂനിയറും എറികുമാണ് നിയമപോരാട്ടമടക്കം ശക്തമാക്കാന്‍ റിപ്പബ്ലിക്കരോട് ആവശ്യപ്പെടുന്നത്. തെരഞ്ഞടുപ്പ് ഫലം വരുമ്പോള്‍ വിര്‍ജീനിയ-സ്‌റ്റേര്‍ലിങ്ങിലെ ഗോള്‍ഫ് കോഴ്‌സിലായിരുന്നു ട്രംപ്. സ്വകാര്യമായി അദ്ദേഹം തെരഞ്ഞെടുപ്പ് ഫലം നിഷേധിക്കുന്നില്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നിയമപോരാട്ടം ശക്തമാക്കാന്‍ തന്റെ അറ്റോര്‍ണികളെ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുകയുമാണ്. കൂടാതെ പരസ്യമായി തോല്‍വി അംഗീകരിക്കാതിരിക്കുകയുമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബൈഡന്റെ വിജയത്തെ നേരിടാനുള്ള ട്രംപിന്റെ നിയമപോരാട്ടം തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് വിവരം. അമേരിക്കന്‍ ജനതയര്‍ഹിക്കുന്ന, ജനാധിപത്യം ആവശ്യപ്പെടുന്ന സത്യസന്ധമായ വോട്ടെണ്ണല്‍ നടക്കും വരെ വിശ്രമിക്കാനാകില്ലെന്നാണ് ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

Melania And Jarad Kushnar Advise Trump to accept the Election Loss

Related Stories

No stories found.
logo
The Cue
www.thecue.in