'ശിവശങ്കറിന് കിടത്തി ചികിത്സ വേണ്ട, വേദനസംഹാരികള്‍ മതി' ; വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ്

'ശിവശങ്കറിന് കിടത്തി ചികിത്സ വേണ്ട, വേദനസംഹാരികള്‍ മതി' ; വിലയിരുത്തി മെഡിക്കല്‍ ബോര്‍ഡ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിന് അടിയന്തരമായി കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. കലശലായ നടുവേദനയുണ്ടെന്ന് അദ്ദേഹം ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഡിസ്‌കുമായി ബന്ധപ്പെട്ട പ്രശ്‌നമാണിതെന്നും ഗുരുതരമല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. നിലവില്‍ വേദന സംഹാരികള്‍ മതി. മറ്റ് ആരോഗ്യ പ്രസ്‌നങ്ങളില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

സര്‍ക്കാര്‍ പണം നല്‍കിയില്ല; സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കെയര്‍ ഹോം അടച്ചു പൂട്ടുന്നു

ഇതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സാഹചര്യമൊരുങ്ങി. അതേസമയം ഈ മാസം 23 വരെ അദ്ദേഹത്തിന്റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാമാക്കിയിട്ടുണ്ട്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലാണ് കോടതി ഇക്കാര്യം കസ്റ്റംസിനോട് നിര്‍ദേശിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ഹൃദയസംബന്ധമായ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുകയും ചെയ്തു. കടുത്ത നടുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അന്വഷണസംഘത്തിന്റെകൂടി അനുമതിയോടെ അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Related Stories

No stories found.
logo
The Cue
www.thecue.in