ഇനി 'ബാറ്റ്‌സ്മാന്‍' അല്ല 'ബാറ്റര്‍'; ക്രിക്കറ്റിലും ലിംഗസമത്വം, നിയമപരിഷ്‌കാരവുമായി എംസിസി

ഇനി 'ബാറ്റ്‌സ്മാന്‍' അല്ല 'ബാറ്റര്‍'; ക്രിക്കറ്റിലും ലിംഗസമത്വം, നിയമപരിഷ്‌കാരവുമായി എംസിസി

ലിംഗസമത്വത്തിന് നിയമപരിഷ്‌കാരങ്ങളുമായി മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). ബാറ്റ്‌സ്മാന്‍ എന്ന വാക്ക് ഇനി ക്രിക്കറ്റ് രേഖകളില്‍ ഉണ്ടാകില്ല, പകരം ലിംഗവ്യത്യാസമില്ലാതെ ബാറ്റര്‍ എന്ന വാക്കായിരിക്കും ഉപയോഗിക്കുക. മാറ്റം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് എം.സി.സി പ്രസ്താവനയില്‍ അറിയിച്ചു.

ലിംഗ നിഷ്പക്ഷ പദങ്ങളുടെ ഉപയോഗം ക്രിക്കറ്റിനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗെയിം എന്ന നിലയില്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി എംസിസി പ്രസ്താവനയില്‍ പറഞ്ഞു. എംസിസിയുടെ ആഗോളതലത്തില്‍ തന്നെയുള്ള ഉത്തരവാദിത്തത്തിന്റെ പ്രധാന ഭാഗം കൂടിയാണ് ഭേദഗതി. ഇതിലൂടെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും കൂടിയാണെന്നും പ്‌സതാവനയില്‍ പറയുന്നു.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അടുത്തിടെ സംഘടിപ്പിച്ച 'ദ ഹണ്ട്രഡ്' ടൂര്‍ണമെന്റില്‍ പരീക്ഷിച്ച് വിജയിച്ച ആശയമാണ് എംസിസി നടപ്പിലാക്കുന്നത്. ടൂര്‍ണമെന്റില്‍ ബാറ്റര്‍ എന്ന പദമായിരുന്നു ബാറ്റ് ചെയ്യുന്നവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in