മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം; തെളിവുകള്‍ പുറത്ത് വിടുമെന്ന് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം; തെളിവുകള്‍ പുറത്ത് വിടുമെന്ന് മാത്യു കുഴല്‍നാടന്‍

പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മെന്റര്‍ എന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷം. വീണ വിജയനെതിരായ ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പറഞ്ഞു. ഇന്ന് പതിനൊന്ന് മണിക്കാണ് വാര്‍ത്താസമ്മേളനം.

ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് വിണ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയെന്നുമായിരുന്നു നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ ആരോപണം.

ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു. താന്‍ പറഞ്ഞതില്‍ നിന്ന് ഒരു വരിയോ അക്ഷരമോ പോലും പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ചര്‍ച്ചയില്‍ രാഷ്ട്രീയമായ കാര്യങ്ങള്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുത വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി സഭയില്‍ മാത്യു കുഴല്‍നാടന്റെ പേരെടുത്ത് പറഞ്ഞിരുന്നു. മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ വിചാരമെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in