എന്നെ വിചാരണ ചെയ്തു കഴിഞ്ഞിട്ട്  വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തെയും കാണാനുള്ള മര്യാദ കാണിക്കണം; റഹീമിനോട് മാത്യു കുഴല്‍നാടന്‍

എന്നെ വിചാരണ ചെയ്തു കഴിഞ്ഞിട്ട് വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തെയും കാണാനുള്ള മര്യാദ കാണിക്കണം; റഹീമിനോട് മാത്യു കുഴല്‍നാടന്‍

കുമിളി: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാതൃു കുഴല്‍ നാടന്‍ എം.എല്‍.എ. വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയുടെ സിപിഐഎം ബന്ധം കാണിച്ചാണ് മാതൃു കുഴല്‍നാടന്‍ റഹീമിനെതിരെ വിമര്‍ശനമുന്നയിച്ചത്.

''കഴിഞ്ഞദിവസം പോത്താനിക്കാട് പോക്‌സോ വിഷയത്തില്‍ അങ്ങയെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അങ്ങ് അതി വൈകാരികമായി പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ടല്ലോ. നമ്മള്‍ തമ്മില്‍ തര്‍ക്കിച്ച് ജയിക്കുന്നതോ തോല്‍ക്കുന്നതോ അല്ല പ്രശ്‌നം മറിച്ച് ആ പെങ്ങള്‍ തോറ്റു നില്‍ക്കുന്നതാണ് പ്രശ്‌നമെന്ന്.24മണിക്കൂര്‍ കഴിയുന്നതിനുമുമ്പ് ഞാന്‍ നിങ്ങളോട് തിരിച്ചു പറയുന്നു, റഹീമേ വണ്ടിപെരിയറിലെ ആറു വയസ്സുള്ള ആ പെണ്‍കുട്ടി മരിച്ചു കിടക്കുന്നതാണ് പ്രശ്‌നം,'' മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.

''പോക്‌സോ കേസ് അറിഞ്ഞിട്ട് പോലീസിനെ അറിയിച്ചില്ല എന്ന കുറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്നു എന്നതാണല്ലോ എനിക്കെതിരെയുള്ള ആരോപണം. അതില്‍ ജനകീയ വിചാരണ നടത്താന്‍ അങ്ങ് എന്റെ നാട്ടില്‍ വരുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ ആ വിചാരണ കഴിഞ്ഞിട്ട് അങ്ങ് ആ വണ്ടിപ്പെരിയാര്‍ വരെ പോയി റെഡ് വോളണ്ടിയര്‍ കുപ്പായമിട്ട് ചെങ്കൊടി പിടിച്ച് നടന്ന നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ പിച്ചിച്ചീന്തിയ ആ കുഞ്ഞു പെങ്ങടെ കുടുംബാംഗങ്ങളെ എങ്കിലും സന്ദര്‍ശിക്കാനുള്ള മര്യാദ കാണിക്കണം,''മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ജൂണ്‍ 30 നാണ് വണ്ടിപെരിയാറില്‍ ബാലികയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിലെ ഷാള്‍ വാഴക്കുല കെട്ടിത്തൂക്കാന്‍ ഉപയോഗിക്കുന്ന കയറില്‍ കുരുങ്ങിയതാണ് മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതോടെയാണ് അന്വേഷണം അയല്‍വാസികളിലേക്ക് നീങ്ങിയത്. പൊലീസ് അന്വേഷണത്തില്‍ അര്‍ജുന്‍ അറസ്റ്റിലാകുകയായിരുന്നു.

മാത്യു കുഴല്‍നാടന്‍ പറഞ്ഞത്

വീണ്ടും റഹീംനോട് തന്നെയാണ്..

ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്..

ഞങ്ങടെ നാട്ടില്‍ ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട് 'പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു.. ഇപ്പോള്‍ കൂടെ കൂടെയാണ്..' എന്ന്. ഇന്ന് അത് എനിക്ക് ബോധ്യമായി.

കഴിഞ്ഞദിവസം പോത്താനിക്കാട് പോക്‌സോ വിഷയത്തില്‍ അങ്ങയെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അങ്ങ് അതി വൈകാരികമായി പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ടല്ലോ. നമ്മള്‍ തമ്മില്‍ തര്‍ക്കിച്ച് ജയിക്കുന്നതോ തോല്‍ക്കുന്നതോ അല്ല പ്രശ്‌നം മറിച്ച് ആ പെങ്ങള്‍ തോറ്റു നില്‍ക്കുന്നതാണ് പ്രശ്‌നമെന്ന്.

24മണിക്കൂര്‍ കഴിയുന്നതിനുമുമ്പ് ഞാന്‍ നിങ്ങളോട് തിരിച്ചു പറയുന്നു.. റഹീമേ വണ്ടി പെരിയറിലെ ആറുവയസ്സുള്ള ആ പെണ്‍കുട്ടി മരിച്ചു കിടക്കുന്നതാണ് പ്രശ്‌നം.

പോക്‌സോ കേസ് അറിഞ്ഞിട്ട് പോലീസിനെ അറിയിച്ചില്ല എന്ന കുറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്നു എന്നതാണല്ലോ എനിക്കെതിരെയുള്ള ആരോപണം. അതില്‍ ജനകീയ വിചാരണ നടത്താന്‍ അങ്ങ് എന്റെ നാട്ടില്‍ വരുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ ആ വിചാരണ കഴിഞ്ഞിട്ട് അങ്ങ് ആ വണ്ടിപ്പെരിയാര്‍ വരെ പോയി റെഡ് വോളണ്ടിയര്‍ കുപ്പായമിട്ട് ചെങ്കൊടി പിടിച്ച് നടന്ന നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ പിച്ചിച്ചീന്തിയ ആ കുഞ്ഞു പെങ്ങടെ കുടുംബാംഗങ്ങളെ എങ്കിലും സന്ദര്‍ശിക്കാനുള്ള മര്യാദ കാണിക്കണം. ഇന്നലെ പറഞ്ഞ വാക്കുകളില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അങ്ങ് അവിടെ വരെ പോകണം.

അതിനെങ്കിലും ഉള്ള കരുത്ത് എങ്കിലും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക് ഉണ്ടാകുമോ..?

Related Stories

No stories found.
logo
The Cue
www.thecue.in