മോദിയുടെ മന്‍ കി ബാത്തിന് കൂട്ട ഡിസ്‌ലൈക്ക്; രോഷം കൊവിഡിനിടെ നീറ്റ് ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍

മോദിയുടെ മന്‍ കി ബാത്തിന് കൂട്ട ഡിസ്‌ലൈക്ക്; രോഷം കൊവിഡിനിടെ നീറ്റ് ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത് വീഡിയോയ്‌ക്കെതിരെ യൂട്യൂബില്‍ ഡിസ്ലൈക്ക് പ്രചാരണം. കൊവിഡിനിടെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ വിദ്യാര്‍ത്ഥികളുടെ രോഷമാണ് പ്രതിഫലിച്ചത്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് അനുനിമിഷം ഡിസ്‌ലൈക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് 22 മണിക്കൂര്‍ ആയപ്പോള്‍ 2.9 ലക്ഷം ഡിസ്ലൈക്കുകളുണ്ട്. എന്നാല്‍ കേവലം 34,722 ലൈക്കുകളാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്. 58,188 കമന്റുകളുമുണ്ട്.

മോദിയുടെ മന്‍ കി ബാത്തിന് കൂട്ട ഡിസ്‌ലൈക്ക്; രോഷം കൊവിഡിനിടെ നീറ്റ് ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍
'മോദി വെറും വ്യക്തിയല്ല, പ്രസ്ഥാനം', ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരമെന്നും കൃഷ്ണകുമാർ

കൊവിഡ് വ്യാപനത്തിനിടെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്ന നിരവധി കമന്റുകള്‍ കാണാം. ഞായറാഴ്ചയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍കീ ബാത്ത് നടത്തിയത്. മോദിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്യാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് കൂട്ട ഡിസ്ലൈക്ക് നേരിടേണ്ടി വരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രസ്തുത വീഡിയോയില്‍ മോദി ഓണാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ചും കൊവിഡിന്റെ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വം ഇടപെടേണ്ടതിന്റെ ആവശ്യകതയുമെല്ലാം സൂചിപ്പിച്ചിരുന്നു. എന്നാല്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായില്ല. നീറ്റ്, ജെഇഇ പരീക്ഷ സംബന്ധിച്ച് ഒന്നും പറയാതെ മോദി കളിപ്പാട്ട നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഊന്നിപ്പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മോദിക്കെതിരെ ട്വിറ്ററില്‍ #MannKiNahiStudent KiBaat ഹാഷ്ടാഗ് പ്രചരണവും ട്രെന്‍ഡിംഗായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in