മനോഹരമായ ദൃശ്യാവിഷ്‌കാരം; അരവിന്ദന്റെ കുമ്മാട്ടിയെ പ്രശംസിച്ച് മാര്‍ട്ടിന്‍ സ്‌കോസെസി

മനോഹരമായ ദൃശ്യാവിഷ്‌കാരം; അരവിന്ദന്റെ കുമ്മാട്ടിയെ പ്രശംസിച്ച് മാര്‍ട്ടിന്‍ സ്‌കോസെസി

ജി. അരവിന്ദന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ചിത്രം കുമ്മാട്ടി അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്ന് വിഖ്യാത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി. ഫിലിം ഫൗണ്ടേഷന്‍ റിസ്റ്റോറേഷന്‍ സ്‌ക്രീനിംഗ് റൂമില്‍ കുമ്മാട്ടിയുടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് പ്രദര്‍പിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ട്ടിന്‍ സ്‌കോസെസി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കുമ്മാട്ടി റീസ്‌റ്റോര്‍ ചെയ്തിട്ടുണ്ടെന്നും മാര്‍ട്ടിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. റീസ്‌റ്റോര്‍ ചെയ്ത പതിപ്പ് ജൂലൈ 11 ന് സ്‌ക്രീനിംഗ് റൂമില്‍ പ്രദര്‍ശിപ്പിച്ചുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കുമ്മാട്ടിയെന്ന മാന്ത്രികന്റെ കഥ പറയുന്ന ചിത്രം മനോഹരമായ, അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമാണെന്നും മാര്‍ട്ടിന്‍ കുറിച്ചു. ഇന്ത്യയ്ക്ക് പുറത്ത് ചിത്രം ലഭ്യമല്ലാത്തതിനാല്‍ എന്തായാലും ചിത്രം കാണണമെന്നും അദ്ദേഹം പറഞ്ഞു.

ജി. അരവിന്ദന്‍ കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് കുമ്മാട്ടി. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്ണന്‍, കുട്ടിയേടത്തി വിലാസിനി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജി. അരവിന്ദനായിരുന്നു തിരക്കഥ.

1979ല്‍ കേരള സര്‍ക്കാരിന്റെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in