സഹോദരങ്ങളുടെ മക്കള്‍ തമ്മില്‍ വിവാഹിതരാകുന്നത് നിയമവിരുദ്ധമെന്ന് കോടതി

സഹോദരങ്ങളുടെ മക്കള്‍ തമ്മില്‍ വിവാഹിതരാകുന്നത് നിയമവിരുദ്ധമെന്ന് കോടതി

സഹോദരങ്ങളുടെ മക്കള്‍ തമ്മില്‍ വിവാഹിതരാകുന്നത് നിയമവിരുദ്ധമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഇരുപത്തിയൊന്നുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. എന്നാല്‍ സഹോദരങ്ങളുടെ മക്കള്‍ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണെന്നും, അതുകൊണ്ടുതന്നെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹിതരാകാമെന്നുള്ള അപേക്ഷ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

പഞ്ചാബിലെ ലുധിയാനയില്‍ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി യുവാവ് കോടതിയെ സമീപിച്ചത്. ജീവന് സംരക്ഷണവും ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും യുവാവ് നേരത്തെ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി തള്ളിയ കോടതി, ഇരുവര്‍ക്കും സംരംക്ഷണം ഉറപ്പാക്കണമെന്നും, ഹര്‍ജിക്കാരുടെ നിയമലംഘനത്തിന് നിയമനടപിടി സ്വീകരിക്കുന്നതില്‍ നിന്നുള്ള സംരക്ഷണമല്ല ഇതെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും, ഇരുവരും അടുത്ത ബന്ധുക്കളാണെന്നും ഇരുവരുടെയും പിതാക്കന്മാര്‍ സഹോദരങ്ങളാണെന്നും കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയതായി ജാമ്യാപേക്ഷയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ജനുവരിയില്‍ വീണ്ടും പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in